Latest NewsNewsIndia

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരനെ പുള്ളിപ്പുലി കടിച്ച് വലിച്ച് കാട്ടിലേക്ക് കൊണ്ടു പോയി, കുട്ടിക്ക് ദാരുണാന്ത്യം

ആസം : പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ആറ് വയസുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ആസാമിലെ ഗുവാഹത്തിയിലെ മാലിഗാവ് പ്രദേശത്ത് ആണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ കുട്ടിയെ വീടിനടുത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ പുള്ളിപ്പുലി ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചയുടനെ നാട്ടുകാര്‍ ഒരു അലറി വിളിച്ചെങ്കിലും കുട്ടിയെ മൃഗം കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. പിന്നീട് പ്രദേശവാസികളും കുടുംബാംഗങ്ങളും ഗുരുതരാവസ്ഥയില്‍ കുട്ടിയെ കണ്ടെടുത്തു കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button