Latest NewsIndia

ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രത്തിൽ ആയിരക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു, വാനോളം പുകഴ്ത്തി ശിവരാജ് സിംഗ് ചൗഹാൻ

ഗണേശ ചതുര്‍ത്ഥി ദിവസത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപിയുടെ കരുത്ത് വര്‍ധിക്കുന്നതായി ചൗഹാന്‍ .ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോറില്‍ ബിജെപി കഴിഞ്ഞ ദിവസം മെഗാ മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം ആയിരക്കണക്കിന് പേരാണ് പരിപാടിയില്‍ വെച്ച്‌ ബിജെപി അംഗത്വമെടുത്തത്. ഇതാണ് ശിവരാജ് സിംഗ് ചൗഹാൻ പരസ്യമായി സിന്ധ്യയെ പുകഴ്‌ത്താൻ കാരണം.

‘ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിന് കീഴില്‍ നിരവധി പുതിയ സുഹൃത്തുക്കളാണ് ബിജെപിയുടെ ഭാഗമാകുന്നത്. ഇത് കാരണം ബിജെപി കുടുംബം വിശാലമാവുകയാണ്. പാര്‍ട്ടിയുടെ കരുത്തും കൂടുന്നു. ബിജെപിയിലേക്ക് എത്തുന്ന എല്ലാവരേയും തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.’ ശിവരാജ് സിംഗ് പറഞ്ഞു. ഗ്വോളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബിജെപിയില്‍ അംഗത്വമെടുത്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഗുണം ചെയ്യും.

എല്ലാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും നരേന്ദ്ര സിംഗ് തോമാര്‍ പറഞ്ഞു.ഗണേശ ചതുര്‍ത്ഥി ദിവസത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.മധ്യപ്രദേശില്‍ 27 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ 16 സീറ്റുകളും ഉള്‍പ്പെടുന്നത് ഗ്വോളിയോര്‍-ചമ്പല്‍ മേഖലയില്‍ ആണ്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം അത്യാവശ്യമാണ്.

കോഴിക്കോട് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം കഴിഞ്ഞമാസം അവസാനംവരെ വൈദ്യര്‍മലയില്‍ തങ്ങി : വന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സൂചന

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയാണ് ഗ്വോളിയോര്‍-ചമ്പല്‍ മേഖല. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇവിടങ്ങളില്‍ വലിയ വിജയ പ്രതീക്ഷയുണ്ട്. സിന്ധ്യയ്ക്കൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയും ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button