Latest NewsInternational

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ‘കോമ’യിലെന്ന് റിപ്പോര്‍ട്ട്; സഹോദരി അധികാരം ഏറ്റെടുത്തതായി സൂചന

അധികാരത്തിന്റെ സിംഹ ഭാഗം സഹോദരിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അബോധാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. സഹോദരി കിം യോ -ജോങ് എല്ലാ അര്‍ത്ഥത്തിലും അധികാരം ഏറ്റെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരിച്ച ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ജെയ് ജങിന്റെ അടുത്ത അനുയായി ആയിരുന്ന ചങ് സോങ് മിന്നിനെ ഉദ്ധരിച്ച്‌ ‘ദി കൊറിയന്‍ ഹെറാള്‍ഡ്’ അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അധികാരത്തിന്റെ സിംഹ ഭാഗം സഹോദരിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാങ് സോങ് മിന്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില കാര്യങ്ങള്‍ വന്‍ ചര്‍ച്ചയായിരുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങിന് അധികാരം കൈമാറിയെന്നാണ് സോങ് മിന്‍ പറയുന്നത്. ഉത്തര കൊറിയന്‍ ഭരണാധികാരി അധികാരം കൈമാറണമെങ്കില്‍ രണ്ടില്‍ ഒരു കാര്യം നടക്കണം. ഒന്ന് അദ്ദേഹം ആരോഗ്യനില വഷളായി കോമയിലാകണം. അല്ലെങ്കില്‍ അട്ടിമറി നടക്കണം. അട്ടിമറി നടന്നതായി സൂചനയില്ല.

ഈ സാഹചര്യത്തിലാണ് ഭരണം നടത്താന്‍ സാധിക്കാത്ത വിധം ആരോഗ്യനില വഷളായി എന്ന് പറയുന്നതെന്നും സോങ് മിന്‍ സൂചിപ്പിക്കുന്നു. അടുത്തിടെ കിം ജോങ് ഉന്നിന്റെ പല ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് സോങ് മിന്‍ പറയുന്നു. കിം ജോങ് ഉന്‍ കോമയിലാണെന്ന് ഞാന്‍ കരുതുന്നു. മരണം സംഭവിച്ചിട്ടില്ല. അധികാരം പൂര്‍ണമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികാരം സഹോദരിയുമായി പങ്കിട്ടിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ലഡാക്കില്‍ നിന്നുള്ള പിന്മാറ്റത്തിന് ഉപാധി വച്ച്‌ ചൈന, നിർദാക്ഷിണ്യം ഉപാധി തള്ളി ഇന്ത്യ

ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊറോണ രോഗ വ്യാപനം രാജ്യത്തെ കൂടുതല്‍ തളര്‍ത്തി. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഉപരോധവും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തില്ലാക്കിയിട്ടുണ്ട്.എന്നാല്‍ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കിം ജോങ് ഉന്നിന്റെ അധികാര കൈമാറ്റത്തെ പറ്റി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാമ്പത്തിക വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ കിം ജോങ് ഉന്‍ ഉടന്‍ യോഗം വിളിക്കുമെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

കിം ജോങ് ഉന്നിന് ഏപ്രിലില്‍ ഹൃദയ ശസ്ത്രക്രിയ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍ 11ന് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തു. മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പിന്നീട് പൊതുരംഗത്ത് വന്നിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button