Onam Food 2020OnamnewsFestivals

ഓണം പഴം പച്ചക്കറി മേള : റസിഡന്റ്സ് അസ്സോസിയേഷനുകൾക്ക് നേരത്തെ ബുക്ക് ചെയ്യാം.

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണം പഴം പച്ചക്കറി മേളയിൽ തിരുവനന്തപുരം നഗരസഭാ കൃഷിഭവൻ പ്രദേശത്തെ റെസിഡന്റ്‌സ് അസ്സോസിയേഷനുകൾക്ക് മുൻകൂട്ടി പഴം ,പച്ചക്കറി ,മറയൂർ ശർക്കര ,മറ്റു ഓണവിഭവങ്ങൾ എന്നിവ ബുക്ക് ചെയ്യാം. മൊത്തമായും കിറ്റുകളായും 30 ശതമാനം വരെ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകും. കൃഷി വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നഗരസഭ കൃഷി ഭവന്റെയും നേതൃത്വത്തിലാണ് വിപണി സംഘടിപ്പിച്ചിരിക്കുന്നത്. വിളിക്കേണ്ട നമ്പർ :94470 05998, 9383472016,9496197435

shortlink

Related Articles

Post Your Comments


Back to top button