Latest NewsNewsIndia

കളിയുടെ ഇടയിൽ തർക്കം; ഏഴ് വയസ്സുകാരൻ ബന്ധുവായ നാല് വയസ്സുകാരന്റെ കഴുത്തറുത്തു

ലഖ്നൗ : കളിക്കുന്നതിനിടെ തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഏഴ് വയസ്സുകാരൻ ബന്ധുവായ നാല് വയസ്സുകാരന്റെ കഴുത്തറുത്തു. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം നടന്നത്. കഴുത്തിന് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ബന്ധുക്കളായ കുട്ടികൾ കഴിഞ്ഞദിവസം വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഇതിനിടെ വീടിനകത്തേക്ക് പോയ ഏഴ് വയസ്സുകാരൻ കത്തിയുമായി തിരിച്ചെത്തി നാല് വയസ്സുകാരനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും താടിഭാഗത്തും ആഴത്തിൽ മുറിവേറ്റ കുട്ടി ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.

സംഭവമറിഞ്ഞ വീട്ടുകാർ കുട്ടിയെ ഉടൻതന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ മാതാവ് ആദ്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.

എന്നാൽ സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇരുകുടുംബങ്ങളും പോലീസിനെ അറിയിച്ചു. അതേസമയം, നാല് വയസ്സുകാരന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും എന്തെങ്കിലും സംഭവിച്ചാൽ നിയമനടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button