Latest NewsKeralaNews

ഇഷ്ട ദേവനായ ശബരിമല അയ്യപ്പനു മുന്നിൽ സംഗീതാർച്ചന നടത്തി മണിക്കൂറുകൾക്കകം എസ് പി ബിക്ക് കോവിഡ് നെഗറ്റീവ് ; വിശ്വാസികൾ പറയുന്നിതങ്ങനെ

തിരുവനന്തപുരം : പ്രശസ്ത ഗായകൻ എസ് പി​ ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി തിരിച്ചു വന്നത് ശബരീശന്റെ അനുഗ്രഹം കൊണ്ടെന്ന് വിശ്വാസികൾ. അദ്ദേഹം കോവിഡ് മുക്തനായി തിരിച്ചുവരാൻ പ്രാർത്ഥിക്കാത്ത ആരാധകർ ലോകത്തില്ല. അതിനോടൊപ്പം അദ്ദേഹത്തിന്റെ ​ ഇഷ്ട ദേവനായ ശബരീശന്റെ സന്നി​ധി​യി​ലും അല്പം വ്യത്യസ്തമായ പ്രാർത്ഥന നടത്തിയിരുന്നു. നാദസ്വരകച്ചേരിയിലൂടെയായിരുന്നു എസ് പി ബിയുടെ രോഗം ഭേദമാകാൻ ദേവസ്വംബോർഡ് ജീവനക്കാരായ മൂന്നുപേർ കലിയുഗവരദനോട് മനമുരുകി പ്രാർത്ഥിച്ചത്.

ഇവരുടെ പ്രാർത്ഥന ശബരിമല അയ്യപ്പൻ കേട്ടിട്ടെന്നവണ്ണം സംഗീതാർച്ചന കഴിഞ്ഞ് മണിക്കൂറുകൾക്കകം എസ് പി ബിക്ക് കോവിഡ് നെഗറ്റീവാകുകയും ചെയ്തു.കൊടിമരച്ചുവട്ടിലായിരുന്നു ഗാനാർച്ചന. ദേവസ്വം ജീവനക്കാരനും തകിൽ വാദകനുമായ സുഗുണൻ, നാദസ്വരവാദകൻ ഗണേഷ് തിരുവാർപ്പ്, ഇടയ്ക്കവാദകൻ യദുകൃഷ്ണൻ എന്നിവർ ചേർന്നാണ് ഗാനാർച്ചന നടത്തിയത്. എസ് പി ബിക്കായി ഉഷപൂജയും നടത്തി.

ഫേസ്ബുക്കിൽ പ്രചരിക്കുന്ന ‌സംഗീതാർച്ചനയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. വിഡിയോയിൽ എസ് പി ബി സുഖംപ്രാപിക്കാൻ കാരണക്കാരായവർ എന്നനിലയ്ക്ക്  ഇവർക്ക് നന്ദിപ്രകാശിപ്പിക്കുന്നതാണ് കമന്റുകളിൽ ഭൂരി ഭാഗവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button