Latest NewsKeralaNews

എന്തോന്നെടേയിത്, ഒരമ്മ പെറ്റ മക്കളോ നിങ്ങൾ: കെ. സുരേന്ദ്രനും, ചെന്നിത്തലക്കും എതിരെ പരിഹാസവുമായി ജോമോൾ ജോസഫ്

സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി മോഡൽ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. പ്രതിപക്ഷത്തിന്റെ അവസ്ഥ ദയനീയമാണല്ലോ എന്റെ ഡിങ്കാ.. അവരെവിടെ പരുവാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്നും കെ. സുരേന്ദ്രനും, ചെന്നിത്തലക്കും ഒരേ ഭാഷയും വാക്കുകളും ഒരേ ആരോപണങ്ങളുടെ തനിയാവർത്തനങ്ങളാണെന്നും ജോമോൾ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സെക്രട്ടറിയേറ്റിന് പിണറായി ഇട്ട തീ, ഒരു ബക്കറ്റ് വെള്ളമെടുത്ത്, കൈകൊണ്ട് തെളിച്ച് കെടുത്തുന്ന ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥൻ.. !!

വൻ തീപിടുത്തം ന്നൊക്കെ പറഞ്ഞപ്പോ ഞാൻ കെരുതി, ആ കെട്ടിടം മുഴുക്കനെ കത്തി ചാമ്പലീയീന്ന്..

പ്രതിപക്ഷത്തിന്റെ അവസ്ഥ ദയനീയമാണല്ലോ എന്റെ ഡിങ്കാ.. അവരെവിടെ പരുവാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ..

നബി – കെ. സുരേന്ദ്രനും, ചെന്നിത്തലക്കും ഒരേ ഭാഷ, ഒരേ വാക്കുകൾ, ഒരേ ആരോപണങ്ങളുടെ തനിയാവർത്തനങ്ങൾ.. എന്തോന്നെടേയിത്, ഒരമ്മ പെറ്റ മക്കളോ നിങ്ങൾ 😌😌

Read also: ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്: കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നുവെന്ന് എം.കെ.മുനീർ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button