KeralaLatest NewsIndia

ബിജെപി കലക്‌ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസിന്റെ നരനായാട്ട് , നിരവധി പേര്‍ക്ക് പരിക്ക്, വ്യാപക പ്രതിഷേധം

യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ലാത്തി വീശുകയും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു .

കണ്ണൂര്‍: കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. ബിജെപി ജില്ലാ കമ്മിറ്റി ആസ്ഥാനമായ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന താളിക്കാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ നഗരം ചുറ്റി കലക്‌ട്രേറ്റ് പടിക്കല്‍ എത്തിയ ഉടന്‍ തന്നെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ലാത്തി വീശുകയും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു .

സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം , സെക്രട്ടറിയേറ്റില്‍ പടര്‍ന്നുപിടിച്ച തീപിടുത്തം സംബന്ധിച്ച്‌ അന്വേഷിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതയ്ക്കെതിരെയുമാണ് ബിജെപി ഇന്ന് രാവിലെ കലക്ടേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി.സി. രതീഷ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു വളക്കുഴി അടക്കമുള്ള നേതാക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി.

യാതൊരു പ്രകോപനവുമില്ലാതെ പോലീസ് നടത്തിയ നര നായാട്ടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മാര്‍ച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഉപരോധത്തില്‍ പങ്കെടുത്തവരെ പോലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തു നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button