Latest NewsNewsIndia

റായ്ഗഡ് ദുരന്തം ; മരണസംഖ്യ 14 ആയി, 36 മണിക്കൂറിനു ശേഷവും രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ 14 പേര്‍ മരിച്ചു. സംഭവം നടന്ന് 36 മണിക്കൂര്‍ പിന്നിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. 4 വയസ്സുള്ള കുട്ടിയേയും 64 വയസ്സുള്ള സ്ത്രീയേയുമാണ് പുറത്തെടുത്തത്. ഒരാള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മൂന്ന് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തില് ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ തന്റെ ചിന്തകളും പ്രാര്‍ത്ഥനകളും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്ന് എഴുതി. പ്രാദേശിക അധികാരികളും എന്‍ഡിആര്‍എഫ് ടീമുകളും സ്ഥലത്ത് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയിലെ റായ്ഗഡിലെ മഹാദിലെ കെട്ടിട തകര്‍ച്ചയില്‍ ദുഃഖിതരാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പ്രാദേശിക അധികാരികളും എന്‍ഡിആര്‍എഫ് ടീമുകളും ദുരന്തം നടന്ന സ്ഥലത്ത് ഉണ്ട്, സാധ്യമായതെല്ലാം നല്‍കുന്നു പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു.

അതേസമയം, രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജില്ലാ ഉദ്യോഗസ്ഥരോട് സംസാരിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് സംസ്ഥാന മന്ത്രി വിജയ് വഡെറ്റിവാര്‍ പ്രഖ്യാപിച്ചു.

റായ്ഗഡ് ജില്ലയിലെ മഹാദിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ചൊവ്വാഴ്ച മഹാദ് സിറ്റി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

304 (കൊലപാതകത്തിന് നിരക്കാത്ത കുറ്റകരമായ നരഹത്യ), 304-എ (അശ്രദ്ധമൂലം മരണത്തിന് കാരണമാകുന്നു), 337 (ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയിലൂടെ ഉപദ്രവമുണ്ടാക്കുന്നു), 338 (ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയിലൂടെ ഗുരുതരമായ ഉപദ്രവമുണ്ടാക്കുന്നു), 34 ( ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) പൊതുവായ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി നിരവധി വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നു.

മഹാദ് തഹ്സിലിലെ കാജല്‍പുരയില്‍ രാത്രി 7 മണിയോടെ തരേക് ഗാര്‍ഡന്‍ കെട്ടിടം തകര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ യൂണിറ്റിലെ മന്ത്രാലയ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 5-6 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ 40 ഓളം ഫ്‌ളാറ്റുകള്‍ ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മഹാദിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button