Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ പങ്ക് അന്വേഷിക്കണം, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ എല്‍.ഡി.എഫ്. കേസില്‍ മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്നും ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു. കേസില്‍ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ ഉള്‍പ്പെട്ടതായി ആരോപണമുണ്ടാവുകയും നമ്പ്യാര്‍ക്കെതിരെ സ്വപ്നയുടെ മൊഴി പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രതികരണം. വി.മുരളീധരന്‍ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും വിജയരാഘവന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

read also : തലസ്ഥാന നഗരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; ദശ കോടികളുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു; 8 പേര്‍ പിടിയില്‍

സ്വര്‍ണക്കടത്തില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനും സര്‍ക്കാരിനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപണം ഉന്നയിച്ചതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button