Latest NewsInternational

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈന പാകിസ്ഥാനില്‍ നടത്തുന്നത് മാരക വൈറസുകളുടെ പരീക്ഷണമാണെന്ന് സംശയം, പുറത്തു വരുന്നത് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍

ഇത്തരം ഗവേഷണങ്ങള്‍ക്കിടെ മാരക വൈറസുകള്‍ അബദ്ധത്തില്‍ പുറത്തുകടന്നാല്‍ പിന്നെ സംഭവിക്കാന്‍ പോകുന്നത് ഒരു ജൈവായുധ ദുരന്തം തന്നെയായിരിക്കും.

ബീജിംഗ് : ചൈനയിലെ വിവാദ ലാബായ വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയില്‍ നിന്നുള്ള കൊറോണ വൈറസ് ശാസ്ത്രജ്ഞര്‍ 2015 മുതല്‍ പാകിസ്ഥാനില്‍ മാരക വൈറസുകളുടെ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ മാദ്ധ്യമമായ ദ ക്ലാക്സണ്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് മാരക വൈറസുകളെ പറ്റിയുള്ള പഠനത്തിനായി ചൈനയും പാകിസ്ഥാനും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.

ഇതിന് പിന്നാലെയാണ് 2015 മുതല്‍ മാരക വൈറസുകളുടെ പരീക്ഷണം ചൈന പാകിസ്ഥാനില്‍ നടത്തിയിരുന്നു എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പ്രകാരമാണ് പാകിസ്ഥാനെ ചൈന തങ്ങളുടെ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നതത്രെ. വെസ്റ്റ് നൈല്‍ വൈറസ്, മെര്‍സ് – കൊറോണ വൈറസ് ( മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം ), കോംഗോ വൈറസ്, ത്രോംബൊസൈറ്റോപെനിയ സിന്‍ഡ്രോം വൈറസ്, ചിക്കുന്‍ഗുനിയ വൈറസ് തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ജീനോം സീക്വന്‍സിംഗുമാണ് ചൈനയും പാകിസ്ഥാനും ചേര്‍ന്ന് നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വൈറസുകള്‍ക്കൊന്നും തന്നെ ഇതുവരെ വാക്സിനും കണ്ടെത്തിയിട്ടില്ല. മനുഷ്യരില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നവയാണ് ഈ വൈറസുകളെന്നാണ് പറയപ്പെടുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരത്തിലുള്ള വൈറസുകളെ പറ്റി പഠനം നടത്തിയത് സംബന്ധിച്ച അഞ്ച് ഗവേഷണ പദ്ധതികളുടെ വിശദാംശങ്ങള്‍ പാക്, ചൈന ശാസ്ത്രജ്ഞര്‍ 2017 ഡിസംബറിനും ഈ വര്‍ഷം മാര്‍ച്ച്‌ 9നും ഇടയില്‍ ശാസ്ത്ര പേപ്പറുകളിലൂടെ പുറത്തുവിട്ടിരുന്നു. ഈ വിശദാംശങ്ങളെ ക്ലാക്സണ്‍ ചൈന – പാക് രഹസ്യ ഗവേഷണങ്ങള്‍ക്ക് തെളിവായി ചൂണ്ടിക്കാട്ടുന്നു.

വൈറസുകളെ കൈകാര്യം ചെയ്യാന്‍ പാകിസ്ഥാനി ശാസ്ത്രജ്ഞര്‍ക്ക് ചൈനീസ് ഗവേഷകര്‍ പരിശീലനം നല്‍കുന്നുണ്ട്. ഇത്തരം ഗവേഷണങ്ങള്‍ക്കിടെ മാരക വൈറസുകള്‍ അബദ്ധത്തില്‍ പുറത്തുകടന്നാല്‍ പിന്നെ സംഭവിക്കാന്‍ പോകുന്നത് ഒരു ജൈവായുധ ദുരന്തം തന്നെയായിരിക്കും. ജൈവായുധം നിര്‍മിച്ച്‌ സൂക്ഷിക്കാന്‍ പാകിസ്ഥാനെ ചൈന തന്ത്രപൂര്‍വം വിനിയോഗിക്കുകയാണത്രെ പാകിസ്ഥാനിലെ സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിലധികം പേരില്‍ നിന്നും പരീക്ഷണങ്ങള്‍ക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചു.

വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍ നിന്നും മൃഗങ്ങളുമായി അടുത്തിടപഴകി ജീവിക്കുന്നവരില്‍ നിന്നുമാണ് രക്ത സാമ്പിളുകള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെ നേതൃത്വത്തില്‍ ജൈവായുധങ്ങള്‍ പരീക്ഷണം നടക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button