KeralaLatest NewsNews

മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധം; ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്

തിരുവനന്തപുരം : സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ്.

ബെംഗളൂരുവിലെ ലഹരി കടത്തുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നും മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹോട്ടൽ വ്യവസായത്തിന് പണം നൽകിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപനയുണ്ട്. കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂപും  ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂപിന് ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്ന അറസ്റ്റിലായത്”. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button