Latest NewsNewsFootballSports

മെസ്സി ബാഴ്‌സ വിടരുത്, പോയാല്‍ ലാലിഗയ്ക്കും എല്‍ ക്ലാസികോയ്ക്കും എല്ലാം മാറ്റു കുറയും ; സെര്‍ജിയോ റാമോസ്

ഫുട്‌ലോകത്തെ ഏറ്റവും മികച്ച താരമാണ് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ വന്‍ പരാജയത്തിന് ശേഷം താരം ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ സിറ്റിയുമായുള്ള കരാറിന് താരം സമ്മതം മൂളുകയും ചെയ്തിരുന്നു. ഇതോടെ മെസ്സി ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിന്റെ നായകന്‍ സെര്‍ജിയോ റാമോസ്.

മെസ്സി ക്ലബ്ബ് വിടരുത് എന്നാണ് തന്റെ ആഗ്രഹമെന്ന് റാമോസ് പറഞ്ഞു. മെസ്സി ക്ലബ് വിടരുത് എന്ന് സ്‌പെയിനില്‍ തുടരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. മെസ്സിയെ പോലൊരു താരം ലാലിഗയെ തന്നെ മെച്ചപ്പെടുത്തുന്നു. എപ്പോഴും ലോകത്തെ മികച്ച താരങ്ങള്‍ ലീഗില്‍ ഉണ്ടാകുന്നത് നല്ലതാണ്. മെസ്സിക്ക് എതിരെ കളിക്കുന്നത് ആ മത്സരത്തെ തന്നെ മെച്ചപ്പെടുത്തുമെന്നും റാമോസ് പറഞ്ഞു.

അതേസമയം മെസ്സി ബാഴ്‌സ വിട്ടു പോകുകയാണെങ്കില്‍ ലാലിഗയ്ക്കും എല്‍ ക്ലാസികോയ്ക്കും എല്ലാം മാറ്റുകുറയുമെന്നും റയല്‍ മാഡ്രിഡ് നായകന്‍ പറയുന്നു. എന്നാല്‍ ഇത്ര കാലവും ബാഴ്‌സലോണക്കായി കളിച്ച് നേടിയെടുത്ത അവകാശമാണ് അദ്ദേഹത്തിന് ആഗ്രഹമുള്ളപ്പോള്‍ ക്ലബ് വിടുക എന്നത് എന്നും റാമോസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button