Latest NewsNewsIndiaBollywood

സുശാന്ത് സിങിന്റെ മരണം; റിയ ചക്രവര്‍ത്തിയുടെ സഹോദരനും സുശാന്തിന്‍റെ മാനേജരും അറസ്റ്റില്‍

മുംബൈ: നടൻ സുശാന്ത് സിങ് മരിച്ച സംഭവത്തിൽ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനെയും സുശാന്ത് സിങ്ങിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാണ്ടയെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു.

നടന്റയെ മരണവുമായി ബന്ധപ്പെട്ട് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുവരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ ഷോവിക്ക് ചക്രവര്‍ത്തിയുടെയും സാമുവല്‍ മിറാണ്ടയുടെയും വീടുകളില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു.

റിയയുടെ സഹോദരന്‍ ഷോവിക്കുമായി, എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button