CricketLatest NewsNewsSports

മദ്യ കമ്പനികളുടെ ലോഗോയുള്ള ജെഴ്‌സി ധരിക്കില്ലെന്ന് പാക്കിസ്ഥാന്‍ താരം

ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്പനികളുടെ ലോഗോയുള്ള ജെഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം. ഇക്കാര്യം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ അറിയിച്ചു. ചൊവ്വാഴ്ച പാകിസ്ഥാന്റെ പര്യടനം അവസാനിച്ചതിനുശേഷം സോമര്‍സെറ്റില്‍ ചേര്‍ന്ന താരം ക്ലബിനായുള്ള ആദ്യ മത്സരത്തില്‍ ധരിച്ച ജെഴ്‌സിയില്‍ മദ്യ കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു. ഇതിനെതിരെ പാക് ആരാധകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയത്.

ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ അണിഞ്ഞ ജേഴ്‌സിയിലാണ് മദ്യ കമ്പനിയുടെ പേരുണ്ടായിരുന്നത്. ജേഴ്‌സിയില്‍ മദ്യകമ്പനിയുടെ പേര് വന്നതോടെ പാക് ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം മദ്യം നിഷിദ്ധമാണെന്നും അതിനാല്‍ ജേഴ്‌സിയിലെ പേര് ഒഴിവാക്കണമെന്നുമായിരുന്നു പാക് ആരാധകരുടെ ആവശ്യം.

ഇതോടെ, മദ്യ കമ്പനിയുടെ പേരുള്ള ജേഴ്‌സി അണിയില്ലെന്ന് സോമര്‍സെറ്റിനോട് അസമും അറിയിക്കുകയായിരുന്നു. വരുന്ന മത്സരങ്ങളില്‍ കമ്പനിയുടെ പേരില്ലാത്ത ജേഴ്‌സിയാകും താരം അണിയുക. ലോഗോ ബാബറിന്റെ ജെഴ്‌സിയുടെ പിറകിലായിരുന്നു അബദ്ധവശാല്‍ ഇത് ശ്രദ്ധിച്ചില്ലെന്നും അടുത്ത മത്സരത്തില്‍ നിന്നും ഇത് നീക്കംചെയ്യുമെന്ന് കൗണ്ടി ഉറപ്പുനല്‍കി.

സോമര്‍സെറ്റിനായി ആദ്യമായി കളിച്ച ബാബര്‍ 42 റണ്‍സും ഒരു മികച്ച ക്യാച്ചും നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 16 റണ്‍സിനായിരുന്നു ടീമിന്റെ വിജയം.

അതേസമയം നേരത്തെ പല താരങ്ങളും തങ്ങളുടെ ജെഴ്‌സിയില്‍ മദ്യ കമ്പനികളുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഹാഷിം അംല, ഇമ്രാന്‍ താഹിര്‍, ഇംഗ്ലണ്ടിലെ മൊയ്ന്‍ അലി, ആദില്‍ റാഷിദ് തുടങ്ങിയ ഏതാനും താരങ്ങള്‍ തങ്ങളുടെ ജെഴ്‌സിയില്‍ മദ്യ കമ്പനികളുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്ന കിറ്റുകള്‍ ധരിക്കാന്‍ വിസമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button