KeralaLatest NewsNews

ആലീസ് കൊല്ലപ്പെട്ട ദിവസം എത്തിയ ആ കര്‍ട്ടന്‍ വില്‍പ്പനക്കാരന്‍ ആരാണ് ? പൊലീസിനെ കുഴക്കുന്ന ചോദ്യം ? മോഷണത്തിനല്ല കൊല നടത്തിയത് … ഏക തെളിവ് പത്രക്കടലാസ്

ഇരിങ്ങാലക്കുട : ആലീസ് കൊല്ലപ്പെട്ട ദിവസം എത്തിയ ആ കര്‍ട്ടന്‍ വില്‍പ്പനക്കാരന്‍ ആരാണ് ? പൊലീസിനെ കുഴക്കുന്ന ചോദ്യം ? മോഷണത്തിനല്ല കൊല നടത്തിയത് … ഏക തെളിവ് പത്രക്കടലാസ്. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസ് (58) കൊല്ലപ്പെട്ടിട്ട് 10 മാസമായെങ്കിലും കൊലയാളിയാരെന്ന ചോദ്യത്തിനു പൊലീസിനു ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. ആലീസ് കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്തൊരു കര്‍ട്ടന്‍ വില്‍പനക്കാരനെ കണ്ടിരുന്നു. ഇയാളെ കണ്ടെത്താന്‍ കേരളത്തിലങ്ങോളമിങ്ങോളം കര്‍ട്ടന്‍ വില്‍പനക്കാര്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ തുടരുന്നു.

read also : സാമ്രാജ്യത്വ വികസനത്തിന് ശ്രമിയ്ക്കുന്ന ചൈനയ്ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി : ചൈനയിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്‌ക്കൊപ്പം

2019 നവംബര്‍ 14 ന് വൈകിട്ട് ആറോടെയാണ് ആലീസിനെ വീടിനുള്ളില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. വളകള്‍ മോഷണം പോയെങ്കിലും കമ്മലുകളും മാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്‌പ്പെട്ടിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു ആലീസിന്റെ താമസം. വൈകിട്ടു കൂട്ടുകിടക്കാന്‍ എത്തിയിരുന്ന സ്ത്രീയാണ് ആലീസിനെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. 3 പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്തൃവീടുകളിലായിരുന്നു. മകനും ഭാര്യയും ഇംഗ്ലണ്ടിലും. ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നടത്തിയ കൊലപാതകമെന്ന നിലയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.

തെളിവുകള്‍ ശൂന്യം

മാര്‍ക്കറ്റിലെ മാംസവ്യാപാരിയായിരുന്നു ആലീസിന്റെ ഭര്‍ത്താവ് പോള്‍സണ്‍. ആദ്യം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ വീടും പരിസരവും അരിച്ചു പെറുക്കി. എന്നാല്‍, വിരലടയാളമോ മറ്റു തെളിവുകളോ ലഭിച്ചില്ല. പൊലീസ് നായ ഹണി കോമ്പാറ- ഊരകം റോഡില്‍ 200 മീറ്ററോളം മണം പിടിച്ച് ഓടിയെങ്കിലും തിരികെ എതിര്‍ ദിശയില്‍ നീങ്ങി സമീപത്തെ നഗരസഭ അറവുശാല വരെ ഓടിയെത്തി നിന്നു.

പ്രതി ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്നു കരുതുന്ന പത്രക്കടലാസ് മാത്രമാണു പൊലീസിന് ആകെ ലഭിച്ച തെളിവ്. അതും അന്വേഷണത്തെ മുന്നോട്ടു നയിച്ചില്ല. മാര്‍ക്കറ്റിലെ ഇറച്ചിക്കടകളില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം നൂറുക്കണക്കിനു പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയിലേക്കു നീളുന്ന ഒന്നും ലഭിച്ചില്ല. സംഭവ ദിവസം സ്ഥലത്തെ മൊബൈല്‍ ടവര്‍ പരിധിയിലുണ്ടായിരുന്ന നൂറുകണക്കിനു പേരെയും ചോദ്യം ചെയ്തു.

 

സംഭവ ദിവസം രാവിലെ ആലീസിന്റെ വീടിന്റെ പരിസരത്ത് ഒരു കര്‍ട്ടന്‍ വില്‍പനക്കാരന്‍ എത്തിയിരുന്നു. അയല്‍വാസിയായ സ്ത്രീ ഇയാളെ കണ്ടു. ഇവര്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചു പൊലീസ് രേഖാചിത്രം തയാറാക്കി. ഇതുമായി കേരളത്തിലുടനീളം സഞ്ചരിച്ച് അന്വേഷണം നടത്തി, ഒരു വിവരവും ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button