Latest NewsNewsIndia

ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; അമ്പത് കോടിക്കടുത്ത് വിലവരുന്ന ഹെറോയിനുമായി രണ്ട് വിദേശകളടക്കം 7 പേര്‍ അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടിയോളം വില മതിക്കുന്ന ഹെറോയിനുമായി ഒരു ആഫ്രിക്കന്‍ സ്വദേശിയും മ്യാന്‍മാറില്‍ നിന്നുള്ള സ്ത്രീയുമുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കൊറിയര്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയാണ് സംഘം മയക്കുമരുന്ന് കള്ളക്കടത്ത് നടത്തി വന്നിരുന്നത്.

ഈ മാസം ആദ്യം കൊറിയര്‍ വഴിയെത്തിയ 970 ഗ്രാം ഹെറോയിനടങ്ങിയ പാഴ്സല്‍ എന്‍സിബി ( നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ) പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വന്‍ മയക്ക് മരുന്ന് സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. ഇതോടെ മയക്കുമരുന്ന് വ്യാപാര  കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി ഡമ്മി പാഴ്സല്‍ പകരമയച്ച് കെണിയൊരുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button