Latest NewsNews

ഓണക്കിറ്റ് തട്ടിപ്പ്; ഭക്ഷ്യ മന്ത്രിയടക്കം 13പേർക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി

തിരുവനന്തപുരം: സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ തട്ടിപ്പാരോപിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയിരിക്കുന്നത്.

ശർക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തിൽ അഴിമതി ഉണ്ടെന്ന് സന്ദീപ് പരാതിയിൽ പറയുന്നു. തൂക്കം, നിലവാരമില്ലായ്‌മ, ടെൻഡറിൽ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്. മാത്രവുമല്ല ഇതേ വിതരണക്കാർക്ക് തന്നെ വീണ്ടും കരാർ നൽകാൻ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ തുക വാഗ്‌ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാർ നൽകിയിട്ടുണ്ടെന്നും സന്ദീപ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button