Latest NewsNewsInternational

അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കള്‍ ചൈനീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം : ഇവരെ വിട്ടുകിട്ടാനുള്ള നടപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കള്‍ ചൈനീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം. യുവാക്കളെ കണ്ടെത്തിയതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ചൈനീസ് പട്ടാളം ഇവരെ കണ്ടെത്തിയതായി അറിയിച്ചുവെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. ചൈനീസ് സേന ഇവരെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. ഇവര്‍ അതിര്‍ത്തി കടന്നെത്തിയെന്ന വിശദീകരണമാണ് ചൈനീസ് സേന നല്‍കിയതെന്നാണ് സൂചന. ഈ യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി.

Read Also : നിയന്ത്രണ രേഖയില്‍ ഇന്നലെ വെടിവയ്പ്പ് ഉണ്ടായ പ്രദേശങ്ങളില്‍ ചൈനീസ് പ്രകോപനം : വാളും കുന്തവുമായി ചൈനീസ് സൈന്യം

അതേസമയം അതിര്‍ത്തിയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് അടുത്തെത്തി ചൈനീസ് പട്ടാളം ആകാശത്തേക്ക് വെടിവച്ചുവെന്ന് കരസേന പ്രസ്താവനയില്‍ വ്യക്തമാക്കി. റസാങ് ലാ മേഖലയില്‍ നാല്പത് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സേനയുമായി മുഖാമുഖം എത്തിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷസ്ഥിതി തുടരുകയാണ്. ചൈനീസ് നീക്കം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷകാര്യ സമിതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button