Latest NewsNewsIndia

കോവിഡിന് പ്ലാസ്മ തെറാപ്പി : ഐസിഎംആറിന്റെ പുതിയ റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: കോവിഡിന് പ്ലാസ്മ തെറാപ്പി , ഐസിഎംആറിന്റെ പുതിയ റിപ്പോര്‍ട്ട് . പ്ലാസ്മ തെറാപ്പി കൊവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് ഫലപ്രദമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം. ഏപ്രില്‍ 22 മുതല്‍ ജൂലായ് 14 വരെ ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളിലാണ് പഠനം നടത്തിയത്. നിരവധി സംസ്ഥാനങ്ങള്‍ പ്ലാസ്മ തെറാപ്പിക്കുള്ള അനുമതി തേടിയ സാഹചര്യത്തിലായിരുന്നു് പ്രതികരണം.

Read Also : ചെറിയ ശ്വാസം മുട്ടലുള്ളതിനാൽ, ദയവായി ഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്നു തോമസ് ഐസക്.

കൊവിഡ് മുക്തനായ ഒരാളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ എടുത്ത്, ആ ആന്റിബോഡികളെ കൊവിഡ് ബാധിതന് നല്‍കുന്നതിലൂടെ അവരില്‍ അണുബാധയെ ചെറുക്കാനുള്ള പ്രതിരോധം കൂട്ടുകയാണ് പ്ലാസ്മ തെറാപ്പിയിലൂടെ ചെയ്യുന്നത്. 1210 രോഗികളെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button