CinemaLatest NewsNewsIndiaBollywoodKollywood

വമ്പൻ താരനിരയുമായി ‘ജെന്‍റില്‍മാന്‍ 2’ വരുന്നു; പ്രഖ്യാപനവുമായി കെ ടി കുഞ്ഞുമോന്‍

1993 ഇൽ പുതുമുഖ സംവിധായകന്‍ ഷങ്കര്‍, മുന്‍നിര നായകനല്ലാതിരുന്ന അര്‍ജ്ജുന്‍, നവാഗതരായ സാങ്കേതിക വിദഗ്‌ധര്‍ എന്നിങ്ങനെ പുതിയൊരു ടീമിനെ അണിനിരത്തി കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ച ചിത്രമാണ് ‘ജെന്‍റില്‍മാന്‍’.ചിത്രം വൻവിജയമാണ് ബോക്സ്ഓഫീസിൽ നേടിയത്.

ജെന്‍റില്‍മാന്‍ രണ്ടാം ഭാഗവുമായി എത്താന്‍ ഒരുങ്ങുകയാണ് നിർമ്മാതാവ് കുഞ്ഞുമോന്‍.ആദ്യ ഭാഗ ജെന്‍റില്‍മാനേക്കാളും ഗംഭീരമാകും രണ്ടാം ഭാഗമെന്ന് കുഞ്ഞുമോന്‍ പറയുന്നത്. ജെന്‍റില്‍മാന്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാവും ചിത്രം നിര്‍മിക്കുക.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഹോളിവുഡ് നിലവാരത്തില്‍ മെഗാ ബജറ്റില്‍ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ച്‌ ഔദ്യോഗികമായ അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button