Latest NewsNewsGulfOman

ഒമാന്‍ എയര്‍ 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. മസ്‍കത്തില്‍ നിന്നും ലണ്ടന്‍, ഇസ്താംബുള്‍, ഫ്രാങ്ക്ഫര്‍ട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി, ദുബായ്, ദോഹ, ഡാര്‍ എസ് സലാം, സാന്‍സിബാര്‍, ക്വാലാലംപൂര്‍, മനില, ലാഹോര്‍, ഇസ്ലാമാബാദ്‌ എന്നിവടങ്ങളിലെക്കായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്. മസ്കറ്റില്‍ നിന്നും ഖസബിലേക്കും സര്‍വീസുകള്‍ ഉണ്ടാകും.

രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ അന്തിമ തീരുമാനമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. നിലവില്‍ സെപ്റ്റംബര്‍ 30 വരെയാണ് ഇന്ത്യ രാജ്യാന്തര സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button