Latest NewsNewsIndiaInternational

ചൈനയ്ക്കും പാകിസ്ഥാനും ഇനി കൂടുതൽ വിയർക്കേണ്ടി വരും ; ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു

ന്യൂഡൽഹി : ചൈനയ്ക്കും പാകിസ്ഥാനും വൻ തിരിച്ചടി. യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹനാണ് ഈ വിവരം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. “കൃഷി, സാങ്കേതികവിദ്യ, ജലം ‘ തുടങ്ങിയ മേഖലകളിലെ ത്രിരാഷ്ട്ര സഹകരണത്തെക്കുറിച്ച് തങ്ങൾ ഇന്ത്യൻ സർക്കാരുമായി സംസാരിക്കുന്നുണ്ട്. ഈ സഹകരണം മൂന്ന് രാജ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുത്തുകയും ചെയ്യാം – കോഹൻ പറഞ്ഞു.

ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനായി (എഫ് ടി എ) ശ്രമിക്കുകയാണെന്നും കോഹൻ പറഞ്ഞു. ഏഷ്യ പസഫിക്കിലുള്ള തങ്ങളുടെ പങ്കാളികളെ ഇന്ത്യയിൽ നിക്ഷേപം നടത്താനും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button