COVID 19Latest NewsNews

24 മണിക്കൂറിനിടെ 97,504 പുതിയ കേസുകള്‍, മരണം 1,201; ആശങ്ക കൂട്ടി കോവിഡ് കുതിക്കുന്നു

ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയാറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,504 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് രോഗികളിലെ റെക്കോര്‍ഡ് വര്‍ധനവാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,201 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡിൽ രാജ്യത്ത് 77,472 പേര്‍ക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. രാജ്യത്ത് നിലവില്‍ 9,58,316 സജീവ കേസുകളാണുള്ളത്.

മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ കാല്‍ ലക്ഷത്തിനടുത്താണ് രോഗികളുണ്ടായത്. രാജ്യത്തെ ആകെ രോഗികളില്‍ നാല്പത്തിയെട്ടു ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്.

shortlink

Related Articles

Post Your Comments


Back to top button