Latest NewsNewsIndia

അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി

ന്യൂഡൽഹി : ഇന്ത്യ – ചൈന സംഘർഷത്തിൽ സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത്. പാർലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്.

ആവിശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലെ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാൻ സൈന്യം സർവസജ്ജമാണെന്നും റാവത്ത് പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തു. ഇന്ത്യ-ചെെന അതിർത്തി വിഷയം കെെകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു.

 

shortlink

Post Your Comments


Back to top button