Latest NewsIndia

റിപ്പബ്ലിക് ടിവി ചാനല്‍ കട്ട് ചെയ്യാനുത്തരവിടാന്‍ ശിവസേനയ്ക്ക് അധികാരമില്ലെന്നു ഹൈക്കോടതി , കേബിൾ ഓപറേറ്റർമാരെ ഭീഷണിപ്പെടുത്തുന്നതായി ചാനൽ

സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍ മാരോട് റിപ്പബ്ലിക് ടിവി ചാനല്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി വെക്കണമെന്ന് ഉത്തരവിട്ടിരുന്നു.

മുംബൈ : റിപ്പബ്ലിക് ടിവി ചാനല്‍ കട്ട് ചെയ്യാന്‍ കേബിള്‍ ഓപ്പറേറ്റര്‍ മാരോട് ഉത്തരവിടാന്‍ ശിവസേനയ്ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ശിവസേനയുടെ വിഭാഗമായ ശിവ കേബിള്‍ സേന, സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍ മാരോട് റിപ്പബ്ലിക് ടിവി ചാനല്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി വെക്കണമെന്ന് ഉത്തരവിട്ടിരുന്നു.

എന്നാൽ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയന്ത്രിക്കാനുള്ള അധികാരം ശിവ കേബിള്‍ സേനയ്ക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ബോംബെ ഹൈക്കോടതി, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കരാര്‍ ലംഘനം നടത്തിയാല്‍, റിപ്പബ്ലിക് ടിവി ക്ക് നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ് എന്നും ഓര്‍മിപ്പിച്ചു. വ്യാഴാഴ്ച പുറപ്പെടുവിച്ച ഒരു കത്തിലാണ് ശിവസേന ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനെ തുടർന്ന് ചാനൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. അതെ സമയം ശിവ കേബിൾ സേന കേബിൾ ഓപ്പറേറ്റർമാരെ ഭീഷണിപ്പെടുത്തുന്നതായി ചാനൽ ആരോപിച്ചു. ഹാതവെ, ഡെന്‍, ഇന്‍കേബിള്‍, ജിടിപിഎല്‍ മുതലായ പ്രമുഖ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ഭീഷണിയുടെ സ്വരത്തില്‍ ശിവസേന അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് കത്തയച്ചത്.

ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ച മുൻ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗ് വെന്റിലേറ്ററില്‍

പാല്‍ഘര്‍ സന്യാസിമാരുടെ കൂട്ട കൊലപാതകത്തിലും, സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച്‌ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണത്തിലും റിപ്പബ്ലിക് ടിവി ഉദ്ധവ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാരും റിപ്പബ്ലിക് ടിവിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. ഉദ്ധവ് താക്കറെയെ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച്‌ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ശിവസേന റിപ്പബ്ലിക് ചാനലിന് വിലക്ക് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button