Latest NewsNewsFootballSports

പ്രീമിയര്‍ ലീഗ് : വാര്‍ഡി ഡബിളിള്‍ വെസ്റ്റ് ബ്രോമിനെ മറികടന്ന് ലെസ്റ്റര്‍ സിറ്റി

പ്രീമിയര്‍ ലീഗ് സീസണില്‍ ലെസ്റ്റര്‍ സിറ്റിയ്ക്ക് വിജയകരമായ തുടക്കം. ജാമി വര്‍ഡിയുടെ ഇരട്ട ഗോള്‍ മികവിലാണ് ലെസ്റ്റര്‍ വിജയിച്ചു കയറിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ബ്രോമിനെ ലെസ്റ്റര്‍ തകര്‍ത്തത്. കഴിഞ്ഞ സീസണില്‍ ലീഗിലെ ടോപ് സ്‌കോററായ വാര്‍ഡിയും തിമോത്തി കസ്റ്റാഗ്നെയുമാണ് ലെസ്റ്ററിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ആദ്യ പകുതിയില്‍ ആതിഥേയര്‍ ആക്രമണം വളരെ കുറവായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സന്ദര്‍ശകരുടെ ആധിപത്യം തുടര്‍ന്നു. 56-ാം മിനിറ്റില്‍ അരങ്ങേറ്റക്കാരനായ തിമോത്തി കാസ്റ്റാഗെന്‍ ഡെന്നിസ് പ്രൈത്തിന്റെ കോസില്‍ ഫുള്‍ ബാക്ക് ഹെഡ് ചെയ്ത് പോസ്റ്റില്‍ കയറ്റി.

തുടര്‍ന്നുള്ള 17 ആം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ കെയ്ല്‍ ബാര്‍ട്ട്‌ലിയെ കബളിപ്പിച്ച് വാര്‍ഡി ലെസ്റ്ററിന്റെ രണ്ടാം ഗോള്‍ നേടി. പിന്നീട് 84 ആം മിനുട്ടില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ വാര്‍ഡി വിജയം കൂടുതല്‍ സമഗ്രമാക്കി.

ഇത് ഞങ്ങള്‍ക്ക് വലിയ വിജയമാണ്, പ്രത്യേകിച്ചും കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ എങ്ങനെ ഫിനിഷ് ചെയ്തു. അത് മറക്കാന്‍. മൂന്ന് പോയിന്റുകളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വാര്‍ഡി സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇംഗ്ലീഷ് ഫുട്‌ബോളില്‍ തന്റെ ആദ്യ ഗോള്‍ നേടിയതില്‍ ബെല്‍ജിയന്‍ കാസ്റ്റെയ്ന്‍ സന്തോഷിച്ചു. ഇത് ഒരു സ്വപ്ന അരങ്ങേറ്റമായിരുന്നു,സഹ ബെല്‍ജിയം താരമായ പ്രൈതിനൊപ്പം കളിക്കുന്നത് വളരെ സന്തോഷകരമാണ് . അദ്ദേഹം എനിക്ക് വളരെ നല്ലൊരു സഹായം നല്‍കി. എനിക്ക് ഇനിയും ചില കാര്യങ്ങള്‍ പഠിക്കാനുണ്ട്. കാസ്റ്റെയ്ന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button