Latest NewsNews

ആശങ്കയ്ക്ക് ശമനമില്ല; മഹാരാഷ്ട്രയില്‍ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും ഇരുപതിനായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22,543 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,60,308 ആയി ഉയര്‍ന്നു. 416 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 29,531 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 11,549 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 7,40,061 ആയി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,90,344 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 52,53,676 കോവിഡ് പരിശോധനകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്.

ഡല്‍ഹിയില്‍ ഇന്ന് 4235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29 പേര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,18,304 ആയി. 4,744 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞത്. 1,84,748 പേര്‍ രോഗമുക്തരായപ്പോള്‍ 28,812 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 9,894 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,59,445 ആയി ഉയര്‍ന്നു. 104 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത്. 3,52,958 പേര്‍ രോഗമുക്തരായപ്പോള്‍ 99,203 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button