COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു

റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി, ഹിദായ നഗറിൽ ചുക്കൻ ഹംസക്കോയ (54) ആണ് സൗദിയിൽ മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ഇതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

Also read : കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് അന്തരിച്ചു

ജിദ്ദ കന്തറയിൽ ബൈത്തുൽ നഗം എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം 25 വർഷമായി പ്രവാസിയായിരുന്നു. പരേതരായ മുഹമ്മദ്, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുൽഫത്ത്. മക്കൾ: അനസ് (ദുബൈ), രഹനാസ്, അനീസ്, അസീൽ, റിൻഹാസ്.

shortlink

Related Articles

Post Your Comments


Back to top button