Latest NewsNewsIndia

കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം പഠനങ്ങള്‍ പറയുന്നത് ഇവ രണ്ടും

അഗര്‍ത്തല: ഓഗസ്റ്റ് 5 ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ത്രിപുര തലസ്ഥാനത്ത് കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കാന്‍ സാമൂഹിക പരിപാടികളും രാഷ്ട്രീയ റാലികളും കാരണമായതായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അഗര്‍ത്തലയുടെ ഭാഗമായ പശ്ചിമ ത്രിപുര ജില്ലയുടെ ഭരണകൂടം നടത്തിയ സര്‍വേയില്‍ കോവിഡിന്റെ എണ്ണം ഓഗസ്റ്റ് 17 മുതലാണ് ഉയരാന്‍ തുടങ്ങിയത്.

ഓഗസ്റ്റ് 5 ന് ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞു. ഓഗസ്റ്റ് 17 മുതല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി, ഓഗസ്റ്റ് 26 മുതല്‍ കുത്തനെയുള്ള വര്‍ധനവ് രേഖപ്പെടുത്തി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് 3,000 വിവാഹങ്ങളും ചില പൂജകളും രാഷ്ട്രീയ റാലികളും ഉള്‍പ്പെടെ നിരവധി സാമൂഹിക പരിപാടികള്‍ ജില്ലയില്‍ നടന്നതായി വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് സൈലേഷ് കുമാര്‍ യാദവ് പറഞ്ഞു.

ആളുകള്‍ സ്വതന്ത്ര്യരായി അതോടൊപ്പം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ജില്ലയില്‍ കോവിഡ് -19 കേസുകളുടെ എണ്ണം കൂടുന്നതിന് പ്രധാനമായും അഗര്‍ത്തലയില്‍ വര്‍ധിക്കുന്നതിന് പിന്നിലെ ഒരേയൊരു കാരണം ഇതാണെന്നും യാദവ് പറഞ്ഞു. നിലവില്‍ 2,400 രോഗികള്‍ ജില്ലയില്‍ ക്വാറന്റൈനിലാണ്. ഇതില്‍ 1,674 പേര്‍ സംസ്ഥാന തലസ്ഥാനത്താണ്. അവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം കൊറോണ വൈറസ് കേസുകളുടെ മാപ്പിംഗ് ആരംഭിക്കുകയും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള 10 വാര്‍ഡുകളെ കണ്ടെത്തുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ തങ്ങള്‍ ദിവസവും 400-700 ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. അഗര്‍ത്തലയിലെ മൂന്ന് ഹോട്ട്സ്‌പോട്ട് ഏരിയകള്‍ തങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിലെ കാലതാമസമാണ് മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button