Latest NewsNewsIndia

ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ തന്നെ നോക്കണം: രാഹുൽ ഗാന്ധി

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഈയാഴ്ച അന്‍പതു ലക്ഷം കടക്കും

ന്യൂഡൽഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. യാതൊരു ആസൂത്രണവുമില്ലാതെ ലോക്ക് ഡൗണ്‍ നടക്കാപ്പിയത് ഒരാളുടെ ഈഗോ കൊണ്ടാണെന്നും രാജ്യത്ത് കോവിഡ് വ്യാപനത്തിനു കാരണം അതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഈയാഴ്ച അന്‍പതു ലക്ഷം കടക്കും. ഇതില്‍ പത്തു ലക്ഷം ആക്ടിവ് കേസുകള്‍ ആയിരിക്കും. ഒരു വ്യക്തിയുടെ ഇഗോ കൊണ്ടാണ് രാജ്യത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. അതാണ് കോവിഡ് വ്യാപിക്കാന്‍ കാരണമായത്’- രാഹുല്‍ ട്വീറ്റ് ചെയ്തു. ജനങ്ങള്‍ സ്വയംപര്യാപ്തരാവാനാണ് മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി മയിലുകളെ നോക്കിക്കൊണ്ടിരിക്കുകയാണ്, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ തന്നെ നോക്കണം- രാഹുല്‍ പറഞ്ഞു.

രാജ്യം സാമ്പത്തിക ബാധ്യതകളുടേ അഗാധഗർത്തത്തിലേക്ക് വീണിരിക്കുന്നു; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

എന്നാൽ രാജ്യത്ത്​ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുകയാണെന്നും ഇത്​സംബന്ധിച്ച്‌​ രഹുല്‍ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button