COVID 19KeralaLatest NewsNews

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

സംസ്ഥാനത്ത് ടിക്കറ്റ് ഉപയോഗിച്ച് പ്രവേശന നിയന്ത്രണം ഉറപ്പാക്കിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും.. ഒക്ടോബർ ഒന്ന്, 15 എന്നീ തീയതികളിലാണ് അടുത്ത ഘട്ടം.

Read Also : ചൈനീസ് കമ്പനിയുടെ നിരീക്ഷണം : വിഷയങ്ങള്‍ വിലയിരുത്തി റിപ്പോർട്ട് നല്കാൻ അജിത് ഡോവലിനെ ചുമതലപ്പെടുത്തി സർക്കാർ 

കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ആദ്യം ആഭ്യന്തര ടൂറിസ്റ്റുകൾക്ക് അവസരമൊരുക്കും. രണ്ടാംഘട്ടത്തിൽ ഹിൽ സ്റ്റേഷനുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയവ. മുന്നാംഘട്ടത്തിലാണ് കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ള ബീച്ചുകൾ അടക്കം തുറക്കുക.

സ്വര്‍ണക്കടത്തു കേസ് : സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും 

35 ലക്ഷംപേരുടെ ഉപജീവന മാർഗമാണ് ടൂറിസം മേഖല. 15 ലക്ഷം പേർ നേരിട്ട് തൊഴിലെടുക്കുന്നു. 20 ലക്ഷത്തിലേറെ പേർ പരോക്ഷമായും. 4000 ഹോട്ടൽ, റിസോർട്ടുകൾ, ആയിരത്തിൽപരം ഹൗസ് ബോട്ട്, നൂറിലേറെ ആയുർവേദ കേന്ദ്രം, ആയിരത്തിൽപരം ടൂർ ഓപ്പറേറ്റിങ് സ്ഥാപനങ്ങൾ, സാഹസിക വിനോദ സഞ്ചാര യൂണിറ്റ് തുടങ്ങിയവ അടഞ്ഞുകിടക്കുന്നു.

ശുക്രനിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം? തെളിവുകൾ പുറത്ത് വിട്ട് ശാസ്ത്രജ്ഞർ 

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട് കോവിഡ് പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് പ്രവർത്തനം. വനാശ്രിത സമൂഹത്തിലെ ദുർബല വിഭാഗക്കാരായ 2000 പേരെ പ്രത്യക്ഷമായും, 70,000 കുടുംബങ്ങളെ പരോക്ഷമായും സഹായിക്കാൻ കൂടിയായിരുന്നു തീരുമാനം. പത്തിനും 65 നുമിടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം. കഫറ്റീരിയകൾ അടക്കം തുറക്കും. ഭക്ഷണം പാഴ്സലായി മാത്രമേ നൽകൂ. ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. മൂന്നാർ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button