NewsEntertainment

കോവിഡ് 19: തമിഴ് ചലച്ചിത്ര താരം വിടവാങ്ങി

തലപതി വിജയുടെ പുതിയ ഗീതൈ എന്ന ചിത്രത്തിലൂടെ അഭിനേതാവായി.

ചെന്നൈ: തമിഴ് ചലച്ചിത്ര താരം ഫ്‌ലോറന്റ് പെരേര കൊവിഡ് ബാധിച്ച്‌ മരിച്ചു.തിങ്കളാഴ്ച രാത്രി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തില്‍ ഫ്‌ളോറന്റ് പങ്കെടുത്തിരുന്നു, അതിനുശേഷമാണ് അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു. നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമറിയിച്ച്‌ പ്രശസ്ത സംവിധായകന്‍ സിനു രാമസാമി ഉള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

Read Also: തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍ സൂര്യയും വിജയിയും: സ്വര്‍ണക്കടത്തില്‍ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ബിഗ്‌ ബോസ് താരം

ഫ്‌ളോറന്റ് പെരേര തമിഴില്‍ 50തിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തലപതി വിജയുടെ പുതിയ ഗീതൈ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് പ്രഭു സോളമന്റെ കയാല്‍, കുംകി, എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button