Latest NewsIndiaEntertainment

തമിഴ് സിനിമാ കോമഡി താരം നെല്ലയ് ശിവ അന്തരിച്ചു; ആദരാഞ്ജലികളുമായി തമിഴ്‌ സിനിമ ലോകം

വടിവേലു - നെല്ലയ് ശിവ എന്നിവരുടെ കോമ്പിനേഷന്‍ സീനുകള്‍ തിയേറ്ററുകളില്‍ എക്കാലവും ചിരിയുണര്‍ത്തിയിട്ടുള്ളവയാണ്.

ചെന്നൈ: തമിഴ് സിനിമാ ലോകത്തിന് ഹാസ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ പ്രകടമാക്കിയ കോമഡി സാമ്രാട്ട് നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണം. 35 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് 69 വയസില്‍ തിരശ്ശീല വീണു. ഹാസ്യനടനെന്ന നിലയില്‍ വളരെ സമ്പന്നമായ കരിയറാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വടിവേലു – നെല്ലയ് ശിവ എന്നിവരുടെ കോമ്പിനേഷന്‍ സീനുകള്‍ തിയേറ്ററുകളില്‍ എക്കാലവും ചിരിയുണര്‍ത്തിയിട്ടുള്ളവയാണ്.

വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അന്‍ബേ ശിവം, തിരുപ്പാച്ചി തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തിരുനല്‍വേലിയിലെ പനക്കുടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1985ല്‍ പാണ്ഡ്യരാജന്‍ സംവിധാനം ചെയ്ത ‘ആണ്‍ പാവം’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button