COVID 19Latest NewsSaudi ArabiaNews

സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ. 1092 പേരാണ് പുതിയതായി രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 93.2 ശതമാനമായി. 672 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 33 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 326,930ഉം മരണസംഖ്യ 4338 ആയി. 1286 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

Read also: ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനൊരുങ്ങി ഡോക്ടർമാർ

ത്വാഇഫ് 1, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, തബൂക്ക് 1, ജീസാന്‍ 3, ബീഷ 1, സാംത 1, അല്‍നമാസ് 1, ബഖഅ 1, ദമദ് 1, ദര്‍ബ് 1, റിയാദ് 4, ജിദ്ദ 6, മക്ക 5 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ചൊവ്വാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 62. മദീന 61, ജിദ്ദ 45, റിയാദ് 44, ഹുഫൂഫ് 38, ദമ്മാം 37, യാംബു 27, ഖമീസ് മുശൈത്ത് 24, ഖത്വീഫ് 24, മുബറസ് 20, നജ്‌റാന്‍ 19, ഹാഇല്‍ 18 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button