Latest NewsNewsIndia

ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ പിടിയിൽ

അഹമ്മദാബാദ്: അഹമ്മദാബാദിൽ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മാവൻ ഭിഖ മിസ്ത്രി(46) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഒഗ്നാജ് ടോൾ പ്ലാസയ്ക്ക് സമീപത്തെ വയലിൽ നിന്ന് കുട്ടിയുടെ അഴുകിത്തുടങ്ങിയ നഗ്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിലായിരുന്നു.

Read Also: ഇന്ത്യ ഗവൺമെന്റിന്റേതുൾപ്പെടെ നൂറിലധികം കമ്പനികളുടെ വിവരങ്ങൾ ചോർത്തി; 5 ചൈനീസ് ഹാക്കർമാർക്കെതിരെ കേസെടുത്ത് അമേരിക്ക

അഹമ്മദാബാദ് മെഹ്സന സ്വദേശിയായ പ്രതി അഹമ്മദാബാദിലെ ഒരു ഫാക്ടറി ജീവനക്കാരനാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപത്താണ് സഹോദരനുമായി ഇയാൾ താമസിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 12 ന് രാത്രി എന്തോ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയാൾ കുട്ടിയെയും കൂട്ടി ഓട്ടോയിൽ ഒരു ഒഴിഞ്ഞ പ്രദേശത്ത് എത്തി. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ കുട്ടി കരഞ്ഞു ബഹളം വച്ചതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കൊലപാതകം, ബലാത്സംഗം തുടങ്ങിയവയ്ക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button