COVID 19KeralaLatest NewsNews

കോവിഡിനൊപ്പം ജീവിക്കണം, മാനദണ്ഡങ്ങള്‍ പാലിച്ചു പോരാടണം: ആരോഗ്യമന്ത്രി

 

കോഴിക്കോട്: കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട്ട് കോവിഡ് ആശുപത്രികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Read Also :ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം : കോവിഡ് വാക്‌സിന്‍ എളുപ്പമാകില്ല …. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുന്നത് 2021 അവസാനത്തില്‍ : ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ദ്ധരും

എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണു കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകളെ ഫസ്റ്റ്‌ലൈന്‍ ചികിത്സാകേന്ദ്രങ്ങളിലും സി കാറ്റഗറിയിലുള്ള ആളുകളെ മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിക്കുന്നത്. ബി കാറ്റഗറിയിലുള്ളവരെ പ്രവേശിപ്പിക്കുന്‌പോള്‍ മെഡിക്കല്‍ കോളജിലുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് സെക്കന്‍ഡറി ചികിത്സ കേന്ദ്രം എന്ന നിലയില്‍ കോവിഡ് ആശുപത്രികള്‍ ഒരുക്കിയിരിക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുന്നോട്ടുള്ള ദിവസങ്ങളില്‍ കോവിഡിന്റെ കൂടെ ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്. ഓരോ മേഖലയും തുറന്ന് പ്രവര്‍ത്തിക്കുന്‌പോള്‍ മുഴുവന്‍ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button