Life Style

ദമ്പതികള്‍കള്‍ക്കിടയിലുള്ള സെക്‌സ് : ആറ് നല്ല ഗുണങ്ങള്‍

സെക്സ് ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നു. നല്ല സെക്സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുന്നുണ്ട്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്‌സ് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ ഒരിക്കല്ലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നേരത്തെയുള്ള മരണ സാധ്യത കുറയ്ക്കുന്നുവെന്ന് ?ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സെക്സിന്റെ പ്രധാനപ്പെട്ട ആറ് ?ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…

നല്ല രീതിയില്‍ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശക്തി കൂടിയ നിലയില്‍ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ആരോഗ്യകരമായ സെക്സില്‍ ഏര്‍പ്പെടുന്നവരില്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡിയായ ‘ഇമ്യൂണോഗ്ലോബുലിന്‍ എ’ യുടെ (?Immunoglobin A ) അളവ് കൂടുന്നതായി പഠനങ്ങള്‍ പറയുന്നു.

നന്നായി ഉറങ്ങാന്‍ സെക്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. ‘പ്രോലാക്ടിന്‍’ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അത് റിലാക്സേഷനും ഉറക്കവും നല്‍കുകയും ചെയ്യുന്നു.

പുരുഷന്മാരില്‍ ഇന്ന് കൂടുതലായി കണ്ട് വരുന്ന പ്രശ്‌നമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. ആരോഗ്യകരമായ സെക്‌സ് പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മാസത്തില്‍ 20 ല്‍ കൂടുതല്‍ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ കുറവാണെന്നും പഠനത്തില്‍ പറയുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സെക്‌സ് മികച്ചൊരു ഉപാധിയാണ്. സ്പര്‍ശനം, ആലിംഗനം എന്നിവ മനസ്സിന് ശാന്തതയും ആശ്വാസവും നല്‍കും. പങ്കാളികളില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമായാണ് സെക്സിനെ വിലയിരുത്തുന്നത്. ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമായും സെക്സിനെ കാണക്കാക്കാമെന്ന് വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നു

സെക്‌സിലൂടെയും രതിമൂര്‍ച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ വ്യക്തികള്‍ക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. സ്‌നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ ‘ലവ് ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഓക്‌സിടോസിന് സാധിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സെക്‌സ് പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു

മനസ്സില്‍ ആഹ്ലാദം നിറയ്ക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സെക്സിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button