COVID 19Latest NewsBahrainGulf

ഹോം ക്വാറന്റീന്‍ ലംഘനം : വിദേശികളുൾപ്പെടെ 34 പേര്‍ക്ക് ശിക്ഷ വിധിച്ചു

മനാമ : ഹോം ക്വാറന്റീന്‍ ലംഘനത്തിന് പിടിയിലായവർക്ക് ബഹ്‌റൈനിൽ ശിക്ഷ വിധിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 34 പേർക്കാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഓരോരുത്തര്‍ക്കും 1000 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 3000 ബഹ്റൈന്‍ ദിനാര്‍ വരെ പിഴ അടയ്ക്കാനും, ന്ന് വിദേശികളെ നാടുകടത്താനുമാണ് കോടതി ഉത്തരവിട്ടത്.

Also read : മക്കയില്‍ വന്‍ അഗ്നിബാധ

ചില സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മന്ത്രാലയ തീരുമാനം ലംഘിച്ചതിന് ഒരാള്‍ക്ക് 5000 ദിനാര്‍ പിഴയും കോടതി വിധിച്ചു . മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെ ഉപഭോക്താക്കളെ പ്രവേശിപ്പിച്ചതിനും ഉപഭോക്താക്കളുടെ ശരീരോഷ്‍മാവ് പരിശോധിക്കാതെ അകത്തുകടത്തിയതിനും ഒരു റസ്റ്റോറന്റിനാണ് ശിക്ഷ ലഭിച്ചത്. സ്ഥാപനം ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button