COVID 19Latest NewsNewsIndia

കോവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതൽ ഇന്ത്യയിൽ: ഒന്നാമതെത്തിയത് യുഎസിനെയും മറികടന്ന്

ന്യൂഡല്‍ഹി: കോവിഡിനെ അതിജീവിച്ചവർ ഏറ്റവും കൂടുതൽ ഇന്ത്യയില്‍. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 42 ലക്ഷം പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത്.യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയത്. 79.28 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ലോകത്തെ തന്നെ ഏററവും ഉയര്‍ന്ന നിരക്കാണിതെന്നും രോഗപ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം 3.06 കോടി ആളുകള്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ജൂലായില്‍ രോഗവ്യാപന നിരക്ക് 7.5 ശതമാനമായിരുന്നെങ്കില്‍ ഇപ്പോൾ 10.58 ശതമാനമായി ഉയർന്നിട്ടുണ്ട്.

Read also: ലാപ്ടോപ് ഉപയോഗിച്ചിരുന്നു: മിക്ക ദിവസവും ജോലിക്ക് പോയിരുന്നില്ല: എത്തിയത്‌ പണം സ്വരൂപിക്കൽ ലക്ഷ്യമിട്ട്: കൊച്ചിയിൽ പിടിയിലായ അൽ ഖായിദ ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button