KeralaLatest NewsNews

കോവിഡ് സ്ഥിതി കണക്കിലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടും; നവംബർ അവസാനം നടത്താൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കും. തീയതി പിന്നീട് നിശ്ചയിക്കും. ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക.

Read also: അ​മേ​രി​ക്ക​യിൽ ശമനമില്ലാതെ കോവിഡ് വ്യാപനം; രോഗ ബാധിതർ 70 ല​ക്ഷ​ത്തി​ലേ​ക്ക്

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സർവകക്ഷിയോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചും സർക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button