Latest NewsNewsInternational

കോവിഡിന് പിന്നാലെ ആശങ്ക പരത്തി മറ്റൊരു പകർച്ചവ്യാധി: പതിനായിരക്കണക്കിന് പേർക്ക് സ്ഥിരീകരിച്ചു; പുരുഷവന്ധ്യതയ്ക്ക് കാരണമാകും

ബെയ്‌ജിങ്‌: കോവിഡിന് പിന്നാലെ ചൈനയിൽ മറ്റൊരു പകർച്ചവ്യാധി കൂടി റിപ്പോർട്ട് ചെയ്‌തു. ബ്രൂസെല്ല ബാക്‌ടീരിയ മൂലമുള്ള ബ്രൂസെല്ലോസിസ്‌ ആണ് പതിനായിരത്തോളം ആളുകളിൽ സ്ഥിരീകരിച്ചിരിക്കുന്നത്.  ലാന്‍ഷു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവർക്കടക്കം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലാന്‍ഷു സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്നാണ് രോഗം പടര്‍ന്നത്‌. മൃഗങ്ങളുമായി അടുത്തിടപഴകിയവര്‍ക്കാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്‌. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന് തെളിവില്ല.

Read also: കോവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതൽ ഇന്ത്യയിൽ: ഒന്നാമതെത്തിയത് യുഎസിനെയും മറികടന്ന്

പനി, തലവേദന, സന്ധി വേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. മൃഗങ്ങള്‍ക്കുള്ള ബ്രൂസെല്ല വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരിലാണ്‌ രോഗബാധ ആദ്യം കണ്ടെത്തിയത്‌. ഈ വൈറസ് ബാധ വൃക്ഷണങ്ങളിൽ അണുബാധയ്ക്കും അതുവഴി വന്ധ്യതക്കും കാരണമാകുമെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button