Latest NewsIndiaInternational

കശ്മീരിലെ വിഘടനവാദികൾക്ക് പിന്തുണ നൽകാൻ പാകിസ്ഥാന് പിന്നാലെ തുർക്കിയും , രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനം പകരാന്‍ തുര്‍ക്കിയും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. തുര്‍ക്കിയില്‍ സ്വാധീനമുള്ള എന്‍ജിഒകളുടെ കശ്മീരിലെ പ്രവര്‍ത്തനമാണ് പ്രധാനമായും പരിശോധിക്കുന്നത്.

സൗദി അറേബ്യയെ കടത്തിവെട്ടി ഇസ്ളാമിക രാജ്യങ്ങളുടെ തലപ്പത്ത് എത്താന്‍ തുര്‍ക്കി നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കശ്മീരിലും വിഘടനവാദം വളര്‍ത്താന്‍ തുര്‍ക്കി ശ്രമിക്കുന്നത്. തുര്‍ക്കിയുടെ നീക്കങ്ങള്‍ക്ക് പാകിസ്താന്റെ ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഉടച്ചുവാര്‍ക്കപ്പെട്ട യാഥാസ്തിക തുര്‍ക്കിയെ ആണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇനി മാതൃകയായി പിന്തുടരേണ്ടതെന്നും സൗദിയുടെ മേധാവിത്വം പുന:പരിശോധിക്കേണ്ട സമയമായെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദ്ദോഗന്‍ നേരത്തെ
തുറന്നടിച്ചിരുന്നു.

ഈ പ്രസ്താവനയ്ക്ക് ശേഷം തുര്‍ക്കിയില്‍ നിന്ന് സഹായം പറ്റുന്ന എന്‍ജിഒകള്‍ കശ്മീരില്‍ സജീവമായെന്നാണ് റിപ്പോര്‍ട്ടുകള്‍.റംസാന്‍ സഹായങ്ങളുടെ മറവില്‍ തുര്‍ക്കിയില്‍ നിന്നുള്ള എന്‍ജിഒകള്‍ കശ്മീരില്‍ സ്വാധീനം വിപുലപ്പെടുത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം അടുത്തിടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവരുടെ പിന്തുണയോടെ വെബിനാറുകള്‍ സംഘടിപ്പിക്കുന്നതായും സൂചനകള്‍ ലഭിച്ചിരുന്നു.

read also: കോവിഡിനു പിറകെ ബ്രൂസെല്ലോസിസ്; പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി നശിപ്പിക്കുന്ന മാരക രോഗം ചൈനയിൽ പടരുന്നു

ഇതില്‍ പലതും തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയുമായി അടുപ്പമുള്ളതുമാണ്. കശ്മീരിലെ പാകിസ്താന്‍ വാദങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുര്‍ക്കി മാദ്ധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതും സംശയങ്ങള്‍ക്ക് ബലം കൂട്ടുന്നു.

സംശയ നിഴലിലുള്ള സംഘടനകളെയും വ്യക്തികളെയും തിരിച്ചറിയുകയും അവരെ നിരീക്ഷിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുകയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആദ്യം ചെയ്യുക. ഇവര്‍ക്ക് വിദേശ ഫണ്ടുകള്‍ വരുന്നുണ്ടാേയെന്ന് ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button