KeralaLatest NewsNews

നിന്റെ നാളുകള്‍ എണ്ണപ്പെട്ടു ; ഭീഷണിക്കൊപ്പം കെ.എസ്.യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് ; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

കണ്ണൂര്‍: ”നിന്റെ നാളുകള്‍ എണ്ണപ്പെട്ടു”എന്ന് കണ്ണൂരില്‍ കെ.എസ്.യു നേതാവിന് ഭീഷണിക്കൊപ്പം വീട്ടുമുറ്റത്ത് റീത്തും. കെ.എസ്.യു അഴിക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ പള്ളിക്കുന്നിലെ ശ്രീപുരം നേഴ്‌സറി സ്‌കൂളിന് സമീപത്തുള്ള കൊക്കായന്‍പാറയിലെ വീട്ടിലാണ് പുലര്‍ച്ചയോടെ റീത്ത് കണ്ടത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

സിപിഎം നാടിനെ പ്രാകൃത സംസ്‌കാരത്തിലേക്ക് നയിക്കുകയാണെന്നും ശാന്തിയും സമാധാനവും തകര്‍ക്കാന്‍ പൊതുപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടുകയാണെന്നും കണ്ണൂര്‍ ഡി.സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമടക്കം നിരവധി നേതാക്കള്‍ റൈഷാദിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. അതേസമയം സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button