Latest NewsNewsIndia

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വേദനിപ്പിക്കുമെന്ന് ഒരിക്കലും കരുതുന്നില്ല; കാര്‍ഷിക ബില്ലിനെക്കുറിച്ച് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി : രാജ്യസഭയില്‍ ഇന്നുണ്ടായ പ്രതിഷേധം ദുഃഖകരവും ദൗര്‍ഭാഗ്യകരവും അപമാനകരവുമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലിനെക്കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകള്‍ തുടങ്ങുകയെന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കടമയാണ്. അതുപോലെ സഭയില്‍ അച്ചടക്കം പാലിക്കേണ്ടത് പ്രതിപക്ഷത്തിന്റേയും ധര്‍മമാണ്. തന്റെ അറിവില്‍ ഇതുപോലൊരു സംഭവം ലോക്‌സഭയുടേതോ രാജ്യസഭയുടേതോ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പാര്‍ലമെന്റിന്റെ അച്ചടക്കത്തിന് എതിരാണ് ഇന്നുണ്ടായ സംഭവങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.

താനും ഒരു കര്‍ഷകനാണ്. സര്‍ക്കാര്‍ കര്‍ഷകരെ വേദനിപ്പിക്കുമെന്ന് ഒരിക്കലും കരുതരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലിലൂടെ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത്തിന് ശക്തമായ അടിത്തറ പാകിയെന്ന് രാജ്‌നാഥ് സിങ് നേരത്തേ പ്രതികരിച്ചിരുന്നു. കാര്‍ഷിക മേഖലയുടെ വികസനവും വളര്‍ച്ചയും എഴുതപ്പെട്ടുതുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button