Jobs & Vacancies

സമ്പുഷ്ട കേരളം പദ്ധതി: വിവിധ തസ്തികകളില്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോഡിനേറ്റര്‍, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് / സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷന്‍ എന്നിവയിലേതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഗ്രാജുവേഷന്‍ ഇന്‍ സയന്‍സ്/ എന്‍ജിനീയറിങ് എന്നിവയിലേതെങ്കിലും അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് -678001 വിലാസത്തില്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ അയക്കണമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ https://tinyurl.com/pght1 ല്‍ ലഭിക്കും. ഫോണ്‍: 0491-2505780.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button