Latest NewsIndiaNews

‘കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായത് കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ‘; വിമർശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ലോക്‌സഭയും രാജ്യസഭയും പാസാക്കിയ കേന്ദ്രസർക്കാറിന്റെ കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഈ ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് പറഞ്ഞ രാഹുൽ മണ്ണിൽ നിന്നും പൊന്ന് വിളയിക്കുന്ന കർഷകരെ മോഡി സർക്കാർ കരയിപ്പിക്കുകയാണ് എന്നും കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘മണ്ണില്‍ നിന്നും പൊന്ന് വിളയിക്കുന്ന കര്‍ഷകരെ മോദി സര്‍ക്കാര്‍ കരയിപ്പിക്കുകയാണ്. കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു’.-രാഹുല്‍ ട്വീറ്റ് ചെയ്തു.

 

കാര്‍ഷിക ബില്‍ കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് നേരത്തേയും രാഹുല്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ കര്‍ഷകര്‍ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇന്ന് രണ്ട് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button