KeralaLatest NewsNews

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട് : നാദാപുരം വിലങ്ങാട് ഹൈസ്കൂൾ പരിസരത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വിലങ്ങാട് മലയങ്ങാട്ടെ മേമറ്റത്തിൽ റോയിയുടെയും ജോളിയുടെ മകൻ സ്റ്റച്ചിൻ (23) ആണ് മരിച്ചത്.  വൈകിട്ട് ആറ് മണിയോടെ വിലങ്ങാട് മിനി ജലവൈദ്യുതി പദ്ധതിക്ക് സമീപമാണ് അപകടമുണ്ടായത്.

സ്റ്റെപ്പിലൂടെ താഴോട്ട് ഇറങ്ങവേ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കളും വിലങ്ങാട് അങ്ങാടിയിലുള്ള ചുമട്ടു തൊഴിലാളികളും അടക്കമുള്ളവർ തിരച്ചിൽ നടത്തുന്നതിനിടയിൽ ഒന്നര കിലോമീറ്റർ അകലെ സ്റ്റച്ചിനെ കണ്ടെത്തി കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.യൂത്ത് കോൺഗ്രസ് വിലങ്ങാട് മേഖലാ പ്രസിഡൻ്റായിരുന്നു സ്റ്റച്ചിൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button