KeralaLatest News

കോൺഗ്രസ് നേതാവ് ഹനീഫ വധക്കേസിലെ പ്രതി അപകടത്തിൽ മരണപ്പെട്ടു

തൃശ്ശൂർ : ചാവക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ.സി ഹനീഫയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബൈക്ക് അപകടത്തിൽ മരിച്ചു. ചാവക്കാട് സ്വദേശി ഫസൽ ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം.

കഴിഞ്ഞ ദിവസമാണ് ഇയാൾ സഞ്ചരിച്ച ബൈക്ക് എറണാകുളത്ത് വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഫസലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹനീഫ വധക്കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ഫസലിന്റെ മരണം.

read also: വ്യാജ സത്യവാങ്മൂലം: ഉദ്ധവ് താക്കറെയ്ക്കും ആദിത്യക്കും സുപ്രിയയ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഫസൽ ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് കോൺഗ്രസ് നേതാവ് എ.സി. ഹനീഫ വധിക്കപ്പെട്ട കേസിലെ പ്രതിയാണ് ഫസൽ. കേസിലെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button