KeralaLatest NewsNews

പുഴയില്‍ ചങ്ങാടം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ രക്ഷപെടുത്തി

 

തൊടുപുഴ :അടിമാലി: ഇടുക്കിയിലെ കുറുത്തിക്കുടി വനത്തിനുള്ളില്‍ ചങ്ങാടം മറിഞ്ഞ് ഒമ്പത് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവരെ എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. ആനക്കുളം, പെരുമ്പന്‍ക്കുത്ത്, അമ്പതാം മൈല്‍ പുഴകള്‍ സംഗമിക്കുന്ന കുറത്തിമല ചുഴലിവയല്‍ എന്ന സ്ഥലത്തായിരുന്നു അപകടം.

read also : പൊതുരംഗത്തു നിന്ന് ശോഭ സുരേന്ദ്രന്‍ മാറി നിന്നതിനു പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വമായുള്ള പടലപിണക്കമല്ല, കാരണം മറനീക്കി പുറത്തുവരുന്നു

ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ചങ്ങാടം നിലതെറ്റി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉള്‍മേഖലയായ ഇവിടെ എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. രണ്ടുമണിക്കൂറോളം യാത്ര ചെയ്താല്‍ മാത്രമേ സംഭവ സ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയുള്ളു..അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറം ലോകം വിവരം അറിഞ്ഞത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button